തിരുവല്ലം: വീട്ടുവളപ്പിലെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം. തിരുവല്ലം പുഞ്ചക്കരി പേരകം കല്ലുപറമ്പത്ത് വീട്ടില്‍ പരേതനായ കൃഷ്ണന്റെയും രമണിയുടെയും മകൻ കെ.രാജേഷ്(43) ആണ് മരിച്ചത്. ചൊവ്വാഴ്ച അർധരാത്രി ഒന്നോടെയാണ് സംഭവം.
read also: ദിവ്യ 14 ദിവസം റിമാന്‍ഡില്‍
രാജേഷ് തിരുവല്ലം കെ.എസ്.ഇ.ബി ഓഫീസിലെ ലൈൻമാനായിരുന്നു. രാജേഷിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിഴിഞ്ഞം അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.
Post Your Comments