നീലേശ്വരത്തെ അപകടം: 154 പേർ ചികിത്സയിൽ, പത്തുപേരുടെ നില ​ഗുരുതരം- ക്ഷേത്ര ഭാരവാഹികൾ കസ്റ്റഡിയിൽ

ഉത്തരമലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊന്നാണ് തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രം. ഇവിടെ ഇക്കഴിഞ്ഞ രാത്രി നടന്ന അപകടം സമാനതകളില്ലാത്തതാണ്. കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ച സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പത്തുപേരുടെ നില ​ഗുരുതരമെന്ന് റിപ്പോർട്ട്. 154 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നത്.

ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് നടന്നഅപകടത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായി വരുന്നതേയുള്ളൂ.നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നിരുന്നു. ഇവർക്കെല്ലാം പൊള്ളലേറ്റു. വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലർക്കും മുഖത്തും കൈകൾക്കുമാണ് പൊള്ളലേറ്റത്.

ക്ഷേത്ര ഭാരവാഹികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലും എടുത്തു.മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. വലിയ കരുതല്‍ ഇല്ലായ്മ സംഭവത്തിലുണ്ടായി. പടക്ക ശേഖരങ്ങള്‍ സൂക്ഷിച്ചതിലെ പ്രശ്‌നമായിരുന്നു ഇതിന് കാരണമെന്നാണ് സൂചന.

Share
Leave a Comment