തിരുവനന്തപുരം: നാഗര്‍കോവിലില്‍ മലയാളി അധ്യാപികയായ ശ്രുതി ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍തൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി അമ്മായിയമ്മയായ ചെമ്പകവല്ലിയുടെ പീഡനം കാരണം ആത്മഹത്യ ചെയ്യുകയാണെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. തുടർന്ന് കുടുംബം പരാതി നല്കിയതിനു പിന്നാലെ പോലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു. അതിനു ശേഷമാണ് ചെമ്പകവല്ലി ആത്മഹത്യാ ശ്രമം നടത്തിയത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്.
read also: മുഖ്യമന്ത്രിയുടെ അഞ്ച് എസ്‌കോട്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം : സംഭവം വാമനപുരത്ത്
നാഗര്‍കോവില്‍ സ്വദേശി കാര്‍ത്തികാണ് ശ്രുതിയുടെ ഭർത്താവ്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. .വൈദ്യുതി വകുപ്പ് ജീവനക്കാരനായ കാര്‍ത്തികിന് 10 ലക്ഷം രൂപയും 50 പവനും ശ്രുതിയുടെ കുടുംബം നല്‍കിയിരുന്നു. സ്തീധനം കുറഞ്ഞുപോയെന്ന് കുറ്റപ്പെടുത്തി ചെമ്പകവല്ലി ശ്രുതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ശ്രുതിയോട് വീട്ടിലേക്ക് തിരിച്ചു പോകാന്‍ ചെമ്പകവല്ലി നിര്‍ബന്ധിച്ചതോടെയാണ് കഴിഞ്ഞ ദിവസം അമ്മയ്ക്ക് ഫോണില്‍ ശബ്ദസന്ദേശം അയച്ച് ശ്രുതി ജീവനൊടുക്കിയത്.
തമിഴ്‌നാട് വൈദ്യുതി വകുപ്പില്‍ എഞ്ചിനീയര്‍ ആയ പിറവന്തൂര്‍ സ്വദേശി ബാബുവിന്റെ മകളായ ശ്രുതി. സ്വകാര്യ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു.
Post Your Comments