Latest NewsKeralaNews

മുഖ്യമന്ത്രിയുടെ അഞ്ച് എസ്‌കോട്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം : സംഭവം വാമനപുരത്ത്

തിങ്കളാഴ്ച വൈകിട്ടാണ് അപകടം

തിരുവനന്തപുരം: ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് അപകടം. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്.

read also: കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം: ബുഹാരി ഹോട്ടലും ഗവ. എന്‍ജിനീയറിങ് കോളജിന്റെ കാന്റീനും അടച്ചു പൂട്ടി

കുറുകെ ചാടിയ സ്കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്താനായി ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന റോഡിൽനിന്നു കയറി വന്ന സ്കൂട്ടറാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലെത്തിയത്. അവരെ രക്ഷിക്കാനായി പൈലറ്റ് പോയ പൊലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് പിടിച്ചതാണ് അപകടത്തിന് കാരണം. ഇതിന് പിന്നാലെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം 5 വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചു. അൽപസമയത്തിന് ശേഷം മുഖ്യമന്ത്രിയുടെ വാഹനം യാത്ര തുടർന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button