Latest NewsKeralaNews

ദേഹത്ത് പെട്രോളൊഴിച്ച് കളക്‌ട്രേറ്റില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു: സംഭവം എറണാകുളത്ത്

കെട്ടിടങ്ങള്‍ക്ക് പ്ലാൻ വരച്ചു നല്‍കുന്ന ജോലിയാണ് ഷീജയ്ക്ക്

എറണാകുളം കളക്‌ട്രേറ്റില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. പള്ളുരുത്തി സ്വദേശി ഷീജയാണ് കളക്‌ട്രേറ്റിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചത്.

read also: സ്നേഹിച്ച്‌ സ്നേഹിച്ച്‌ അപമാനിക്കരുത്, സ്ഥാനാർഥിത്വത്തിനു വേണ്ടി അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല താൻ: ശോഭ സുരേന്ദ്രൻ

കെട്ടിടങ്ങള്‍ക്ക് പ്ലാൻ വരച്ചു നല്‍കുന്ന ജോലിയാണ് ഷീജയ്ക്ക്. ഒരു കെട്ടിടത്തിന് പ്ലാൻ വരച്ച്‌ കൊടുത്തതുമായി ബന്ധപ്പെട്ട്, ഇവർക്കെതിരെ ക്രമക്കേട് ഉണ്ടെന്ന പരാതി ഉയർന്നിരുന്നു. തുടർന്ന്, ഷീജയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കളക്ടേറ്റില്‍ എത്തിയതായിരുന്നു ഷീജ. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച ആശങ്ക പരത്തിയ ഷീജ പിന്നീട് കുഴഞ്ഞുവീണു. ബോധരഹിതയായ ഇവരെ ആശുപത്രിയിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button