Latest NewsKeralaNews

പട്ടാപ്പകല്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം: രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: മംഗലപുരത്ത് പട്ടാപ്പകല്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. രണ്ട് അക്രമികള്‍ യുവതിയുടെ വായില്‍ തുണി തിരുകി കയറ്റി കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി അക്രമികളെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു. കൊല്ലം സ്വദേശികളായ രണ്ടു പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also: 4 മാസം മുന്‍പ് കാണാതായ യുവതിയെ ജിം ട്രെയിനര്‍ കൊലപ്പെടുത്തിയത് ‘ദൃശ്യം’ സിനിമയെ അനുകരിച്ച്

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു യുവതി. യുവാക്കള്‍ തൊട്ടടുത്ത് കേബിള്‍ ജോലിക്ക് എത്തിയവരാണ്. വീട്ടില്‍ ആരും ഇല്ലെന്ന് മനസ്സിലാക്കിയ ഇവര്‍ വാതില്‍ തള്ളിത്തുറന്നാണ് അകത്തു കയറിയത്.

ഒരാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. മറ്റേയാള്‍ പരിസരം നിരീക്ഷിച്ച് അടുത്തുനിന്നു. അക്രമികളെ തള്ളിമാറ്റി യുവതി ഓടി രക്ഷപ്പെട്ട് അയല്‍വാസികളെ വിവരം അറിയിച്ചു. മാതാപിതാക്കളും സഹോദരനും പുറത്തുപോയിരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button