Latest NewsKeralaNewsLife StyleHome & Garden

എലി ശല്യം നേരിടുന്നുണ്ടോ ? ഈ ചെടികൾ വീടിനു മുന്നില്‍ നട്ട് നോക്കൂ

ഡാഫോഡില്‍ ചെടിയുടെ പൂക്കളില്‍ നിന്ന് പുറപ്പെടുന്ന വിഷ ഗന്ധം എലികളെ തുരത്തും .

പലരും വീടുകളിൽ നേരിടുന്ന ഒരു പ്രശ്നമാണ് എലികൾ. വസ്ത്രങ്ങളും ആവശ്യമായ എല്ലാ വസ്തുക്കളും തുരന്ന് ഓടി നടക്കുന്ന എലികളെ ഓടിക്കാൻ പല തന്ത്രങ്ങളും പരീക്ഷിച്ചു പരാജയപ്പെട്ടവരാണോ നിങ്ങൾ. എന്നാല്‍ ഇനി ഈ ചെടികള്‍ വീടിനു മുന്നില്‍ നട്ട് നോക്കൂ. ഫലം അറിയാം.

read also: ഉറക്കത്തിനിടെ ഫോണ്‍ ചാർജറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

പുതിന ചെടി: ആയുർവേദ ഔഷധങ്ങളുടെ ഒരു പ്രധാന ഘടകമായ പുതിനയിലയുടെ രൂക്ഷഗന്ധം ഉറുമ്പുകള്‍, കാക്കകള്‍ , എലികള്‍ എന്നിവയെ തുരത്താനുള്ള മാർഗം കൂടിയാണ്.

റോസ്മേരി ചെടി: കേശസംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന റോസ്‌മേരി ഒരു സുഗന്ധ സസ്യമാണ്. നേർത്ത ഇലകളുള്ള, തീക്ഷ്ണ ഗന്ധമുള്ള ആകർഷകമായ ഈ ചെടിയുടെ ഗന്ധം താങ്ങാനാകാത്തതു കൊണ്ട് തന്നെ എലികള്‍ വരില്ല.

ലാവെൻഡർ പ്ലാൻ്റ്: മെഴുകുതിരികളിലും ചില എണ്ണകളിലും ഉപയോഗിക്കുന്ന സുഗന്ധമുള്ള സസ്യമായ   ലാവെൻഡർ ചെടി വീട്ടില്‍ നട്ടുവളർത്തുന്നത് എലി ശല്യത്തില്‍ നിന്ന് രക്ഷ നല്‍കും.

ഡാഫോഡില്‍ ചെടി: ഡാഫോഡില്‍ ചെടിയുടെ പൂക്കളില്‍ നിന്ന് പുറപ്പെടുന്ന വിഷ ഗന്ധം എലികളെ തുരത്തും . ഡാഫോഡിലിന്റെ എല്ലാ ഭാഗങ്ങളും വിഷാംശം ഉള്ളതിനാല്‍ ഏറെ സൂക്ഷിച്ച്‌ വേണം ഈ ചെടി പരിപാലിക്കാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button