വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് ബാങ്കിന്റെ ജപ്തി നടപടി: വീട് കുത്തിത്തുറന്നെന്ന് പരാതി

27 ലക്ഷമാണ് വായ്പ എടുത്തത്

കൊച്ചി: വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് വീട് ജപ്തി ചെയ്തതായി പരാതി. കളമശ്ശേരി കൈപ്പുഴയില്‍ അജയന്റെ വീടാണ് എസ്ബിഐ ബാങ്ക് ജപ്തി ചെയ്തത്. ഇതോടെ കുടുംബം പെരുവഴിയിലായി. ഇന്ന് വൈകീട്ടോടെയാണ് ബാങ്ക് നടപടി. രണ്ട് പൊലീസുകാരും വക്കീലും ബാങ്ക് മാനേജരുമെത്തിയാണ് വീട് ജപ്തി ചെയ്തത് എന്നാണ് അജയന്റെ ഭാര്യ ബിബി പറയുന്നത്.

read also: ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

ജപ്തി നടപടികള്‍ക്കായി ബാങ്ക് ജീവനക്കാർ എത്തിയപ്പോള്‍ വീട് പൂട്ടി കിടന്ന നിലയിലായിരുന്നു. പുറകു വശത്തെ വാതില്‍ കുത്തിത്തുറന്നാണ് അകത്തു കടന്നു. തുടർന്നു വശങ്ങളിലെ വാതിലുകള്‍ അധികൃതർ അടച്ചു പൂട്ടി എന്നും നോട്ടീസ് പതിപ്പിച്ചെന്നും വീട്ടുകാർ ആരോപിക്കുന്നു.

27 ലക്ഷമാണ് വായ്പ എടുത്തത്. ഇതില്‍ 5 ലക്ഷം നേരത്തെ അടച്ചു. 14.5 ലക്ഷം പിന്നീട് അടച്ചു. സ്ഥലം വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു

Share
Leave a Comment