കൊച്ചി: എറണാകുളം ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന പൊലീസിന്റെ മിന്നൽ പരിശോധന ഇന്നും തുടരും. ഇതുവരെ 20 പേരെ ആലുവയിലും കൊച്ചി നഗരത്തിൽ നിന്നുമായി പിടികൂടിയത്. വിദ്യാർത്ഥിനികൾ വരെ ഈ പെൺവാണിഭ സംഘങ്ങളിലുണ്ട്. കടവന്ത്രയിൽ നിന്ന് കഴിഞ്ഞ ദിവസം മൂന്ന് പേരെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
കൊച്ചി നഗരത്തിലെ വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലും നടത്തിയ റെയ്ഡുകളിൽലായാണ് 20 പേരെ പോലീസ് പിടികൂടിയത്.ചെറുതും വലുതുമായ പെണ്‍വാണിഭ സംഘങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുളളവർ മുതൽ വിദ്യാർത്ഥിനികൾ വരെയുണ്ട്. കഴിഞ്ഞ ദിവസം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ നിന്ന് ഒരു സ്ത്രിയും സഹായിയും ഹോട്ടലുടമയുമടക്കം മൂന്ന് പേരാണ് പിടിയിലായത്. കഴിഞ്ഞ ഒരു മാസമായി ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തെ രഹസ്യവിവരത്തെ തുടർന്നെത്തിയ കടവന്ത്ര പൊലീസാണ് വലയിലാക്കിയത്.
പണമിടപാടുകൾ ഇവർ ഓൺലൈനായി മാത്രമാണ് നടത്തിയിരുന്നത്. നടത്തുന്ന ഇടപാടുകൾ കുറിച്ചുവെക്കാൻ ഒരു പുസ്തകവും ഇവർ സൂക്ഷിച്ചിരുന്നു. കേരളത്തിനകത്തും പുറത്തുമുളള വിദ്യാർഥിനികൾ മുതൽ പ്രായംചെന്ന സ്ത്രീകൾ വരെ സംഘത്തിൽ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ആലുവയിൽ പന്ത്രണ്ടംഗ സംഘവും സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം നാലംഗ സംഘവും പിടിയിലായിരുന്നു. ഇവർ ലഹരി ഇടപാടുകളിൽ കണ്ണികളാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments