Latest NewsNewsIndia

ദന ചുഴലിക്കാറ്റ്: വിമാനത്താവളം അടച്ചിടും

14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ അവധി

കൊല്‍ക്കത്ത: ദന ചുഴലിക്കാറ്റിനെ തുടർന്ന് മുന്‍ കരുതല്‍ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം നാളെ വൈകീട്ട് ആറ് മണി മുതല്‍ 15 മണിക്കൂര്‍ നേരമായിരിക്കും അടച്ചിടുമെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു.

കനത്ത കാറ്റും മഴയും പ്രതിക്ഷിക്കുന്നതിനാല്‍ ഒക്ടോബര്‍ 24 ന് വൈകുന്നേരം 6 മുതല്‍ ഒക്ടോബര്‍ 25 ന് രാവിലെ 9 വരെ വിമാന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍, എയര്‍ലൈന്‍ ജീവനക്കാര്‍ തുടങ്ങി എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

read also: വിഴിഞ്ഞം കടലില്‍ അപൂര്‍വ ജലസ്തംഭം: ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം അരമണിക്കൂര്‍ നേരം നീണ്ടുനിന്നു

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ- ബംഗാള്‍ സര്‍ക്കാര്‍ നിരവധി ആളുകളെ ഒഴിപ്പിച്ചു. മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റ്, 24ന് രാത്രിയിലും 25ന് പുലര്‍ച്ചെയുമായി പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലൂടെയാണു വടക്കന്‍ ഒഡീഷ, ബംഗാള്‍ തീരങ്ങളിലൂടെ കടന്നുപോവുമെന്നാണ് പ്രവചനം. ബാലസോര്‍, ഭദ്രക്, മയൂര്‍ഭഞ്ച്, ജഗത്സിങ്പുര്‍, പുരി തുടങ്ങിയ ജില്ലകളില്‍ വലിയ ആഘാതം ഉണ്ടാകുമെന്നാണു കണക്കുകൂട്ടുന്നത്. ചുഴലിക്കാറ്റടിക്കുന്ന ജില്ലകളിലെ സമീപ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. 14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ അവധി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button