Kerala

നടിയെ പീഡിപ്പിച്ചകേസ്: നടന്‍ മുകേഷിനെ അതീവ രഹസ്യമായി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തൃശൂർ: നടിയെ പീഡിപ്പിച്ച കേസിൽ സിപിഎം എംഎൽഎയായ നടൻ മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് അതീവ രഹസ്യമായി. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് വടക്കാഞ്ചേരി പൊലീസ് മുകേഷിനെ അതീവ രഹസ്യമായി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. സംഭവം പുറത്തറിയാതിരിക്കാൻ അതിവേ​ഗത്തിൽ നടപടികൾ പൂർത്തിയാക്കുകയായിരുന്നു.

ഇന്നലെ രാത്രി ഏഴു മണിയോടെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ സ്ഥലത്തെത്തിയാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. വിവരം പുറത്തുപോകാതിരിക്കാൻ പൊലീസുകാർക്ക് എസ്പി നിർദേശം നൽകിയതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button