ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ ജയിലിൽ കിടക്കുന്ന ഡല്‍ഹി മുൻ ആരോഗ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിന് ജാമ്യം. റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് വർഷം മുമ്പാണ് ജെയിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2023 മെയ് മാസത്തില്‍ സുപ്രീംകോടതി ആരോഗ്യ കാരണങ്ങളാല്‍ ഇദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
പിന്നീട് ജെയിൻ നല്‍കിയ സാധാരണ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഈ വർഷം മാർച്ചില്‍ അദ്ദേഹത്തെ തിഹാർ ജയിലിലേക്ക് തിരികെ പ്രവേശിപ്പിച്ചിരുന്നു. വിചാരണയുടെ കാലതാമസവും 18 മാസത്തെ ജയില്‍ വാസവും കണക്കിലെടുത്ത്, പ്രത്യേക കോടതി ജഡ്ജി വിശാല്‍ ഗോഖ്നെ ജാമ്യം അനുവദിക്കുക ആയിരുന്നു. 50000 രൂപയുടെ ജാമ്യത്തുക കെട്ടിവെക്കാനും കോടതി ആവശ്യപ്പെട്ടു.
Post Your Comments