ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പിവി അൻവര്‍: കോൺഗ്രസ് നേതാവ് എൻകെ സുധീര്‍ മത്സരിക്കും

എഐസിസി അംഗം എൻ കെ സുധീർ ഇന്ന് രാജിവെക്കും. ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയാകാനാണ് കോൺഗ്രസ് അംഗത്വം രാജിവയ്ക്കുന്നത്. എൻ കെ സുധീറിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നീക്കം പരാജയപ്പെട്ടു. എൻകെ സുധീർ ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥിയാകും. പ്രഖ്യാപനം നടത്തിയത് അൻവർ എംഎൽഎ ആണ്. കെപിസിസി സെക്രട്ടറി, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുൻപ് മത്സരിച്ചിട്ടുണ്ട്.

ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാമെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉറപ്പുനൽകിയിരുന്നു. എന്നാൽ, അവസാന നിമിഷം ഉറപ്പ് ഇല്ലാതായെന്ന് എൻകെ സുധീർ പറഞ്ഞിരുന്നു.പാലക്കാടും ചേലക്കരയിലും ഡിഎംകെ സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് അൻവർ പറഞ്ഞു. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയാരാണെന്നത് സസ്പെന്‍സ് ആണെന്നും വൈകാതെ അറിയാമെന്നുമായിരുന്നു പിവി അൻവറിന്‍റെ പ്രതികരണം. പാലക്കാട് പിവി അൻവര്‍ തന്നെ മത്സരിക്കുമോയെന്ന ചോദ്യത്തിന് അത്തരമൊരു സാധ്യതയും തള്ളാനാകില്ലെന്നും പ്രതികരിച്ചു.

എന്നാൽ പാലക്കാട് ജീവകാരുണ്യ പ്രവര്‍ത്തകൻ മിൻഹാജിനെ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള നീക്കമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.ചേലക്കരയിൽ വിജയം ഉറപ്പാണെന്നാണ് സുധീർ പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകും. സ്ഥാനാർത്ഥി പ്രഖ്യാപന സമയത്ത് പി വി അൻവറും ഉണ്ടാകും. തിരുവില്വാമലയിൽ നിന്നും ക്യാംപയിൻ തുടങ്ങും.

Share
Leave a Comment