Latest NewsNews

ഇതാ സാറേ എന്നെ കടിച്ച പാമ്പ്: പാമ്പുമായി ആശുപത്രിയിലേക്ക് ഓടിയെത്തി വൃദ്ധൻ, വൈറലായി ദൃശ്യങ്ങള്‍

കഴുത്തില്‍ ചുറ്റിയ പാമ്പിന്റെ വായപൊത്തിപിടിച്ച്‌ ഓടിയെത്തുന്ന ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ

കടിച്ച പാമ്പുമായി ആശുപത്രിയിലേക്ക് ഓടിയെത്തി വൃദ്ധന്‍. ബീഹാര്‍ സ്വദേശിയായ പ്രകാശ് മണ്ഡലാണ്     തന്നെ കടിച്ച അണലി പാമ്പുമായി ആശുപത്രിയിലേക്ക് ഓടി വന്നത്. കഴുത്തില്‍ ചുറ്റിയ പാമ്പിന്റെ വായപൊത്തിപിടിച്ച്‌ ഓടിയെത്തുന്ന ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

read also: വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ പിടിയില്‍

തനിക്ക് വേഗം ചികിത്സ വേണമെന്നും, ഇത് തന്നെ കടിച്ച പാമ്പാണെന്നും പ്രകാശ് ഉറക്കെ വിളിച്ചുപറയുന്നതും വീഡിയോയിലുണ്ട്. പാമ്പിനെ വിടാതെ തനിക്ക് ചികിത്സിക്കാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പ്രകാശ് പാമ്ബിനെ വിട്ടുകളയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button