തിരുവനന്തപുരം: മാലാ പാര്‍വതിയെ കുടുക്കാന്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന് ശ്രമം. കൊറിയര്‍ തടഞ്ഞുവെച്ചെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. ഒരു മണിക്കൂറോളം താരം ഡിജിറ്റല്‍ കുരുക്കില്‍ പെട്ടു, തട്ടിപ്പാണ് എന്ന് ഒടുവില്‍ തിരിച്ചറിഞ്ഞതോടെയാണ് താരം പണംപോകാതെ രക്ഷപ്പട്ടത്.
Read Also: അതിതീവ്ര മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
മാലാ പാര്‍വതി പറയുന്നത് ഇങ്ങനെ
‘മധുരയില്‍ തമിഴ് സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. രാത്രി മുഴുവന്‍ സിനിമയുടെ ഷൂട്ടായിരുന്നു. പത്ത് മണിക്കാണ് കോള്‍ വന്നത്. ഡിഎച്ചില്‍ നിന്ന് ഒരു പാഴ്‌സല്‍ തടഞ്ഞുവെച്ചുവെന്ന് പറയുകയായിരുന്നു അവര്‍. മുമ്പ് എനിക്ക് ഇത് സംഭവിച്ചിട്ടുണ്ട്. യുകെയില്‍ നിന്ന് ഒരു പാഴ്‌സല്‍ വന്നപ്പോള്‍, കസ്റ്റംസ് തടഞ്ഞുവെച്ചു എന്ന് എന്നോട് പറയുകയും പൈസ അടക്കുകയും ചെയ്തിട്ടുണ്ട്. അത് ഓര്‍മയിലുള്ളതിനാല്‍ ഇത് സത്യമായിരിക്കുമെന്ന് വിചാരിച്ചു. കസ്റ്റമര്‍ കെയര്‍ ഫോണ്‍ കണക്റ്റായി. വിക്രം സിംഗെന്ന ഒരു മനുഷ്യനാണ് വളരെ വിശ്വസനീയമായി തന്നോട് സംസാരിച്ചത്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗപ്പെടുത്തിയെന്ന് പറഞ്ഞു അയാള്‍. തായ്‌വാനിലേക്ക് ഇങ്ങനെ ഒരു കൊറിയര്‍ തന്റെ പേരില്‍ പോയിട്ടുണ്ട് എന്നും വ്യക്തമാക്കി. ഇത് വലിയ ഒരു തട്ടിപ്പാണെന്നും പറഞ്ഞു അവര്‍. വേണമെങ്കില്‍ പരാതി പറയുന്നത് നല്ലതായിരിക്കും. ഇത് അന്വേഷിക്കുന്ന ഒരു സംഘമുണ്ടെന്നും പറഞ്ഞു അവര്‍’.
‘അങ്ങനെ പൊലീസിലേക്ക് ഫോണ്‍ കണക്റ്റാക്കി. പ്രകാശ് കുമാര്‍ ഗുണ്ടുവാണ് അപ്പോള്‍ തന്നോട് സംസാരിച്ചത് ആധാര്‍ കാര്‍ഡ് ആര്‍ക്കെങ്കിലും നല്‍കിയിരുന്നോവെന്ന് ചോദിച്ചു അയാള്‍. ഞാന്‍ ആധാര്‍ കാര്‍ഡാണ് ഐഡിയായി സിനിമാ ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കി. അങ്ങനെ ആധാര്‍ കാര്‍ഡ് ആര്‍ക്കും ഒരിക്കലും നല്‍കരുതെന്ന് അയാള്‍ എന്നോട് നിര്‍ദ്ദേശിച്ചു. ആധാര്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുണ്ട്.. മുംബൈ ക്രൈംബ്രാഞ്ചാണെന്ന് താന്‍ ഉറപ്പിക്കുന്നതെങ്ങനെയെന്ന് ചോദിച്ചിരുന്നു ഞാന്‍. അപ്പോള്‍ ഐഡി തനിക്ക് അയച്ചു. ഇപ്പോള്‍ മുംബൈയിലേക്ക വരൂ നിങ്ങളെന്നും പറഞ്ഞു അയാള്‍. സിനിമാ തിരക്കിലാണ് തനിക്ക് ഇപ്പോള്‍ വരാനാകില്ല എന്ന് ഞാന്‍ വ്യക്തമാക്കുകയും ചെയ്തു. കുറച്ച് സമയം തങ്ങളോട് സഹകരിക്കണമെന്ന് പറയുകയായിരുന്നു അപ്പോള്‍ അയാള്‍. ലൈവില്‍ നില്‍ക്കണം. നിങ്ങളുടെ സുരക്ഷയ്ക്കാണ് ഇത് ചെയ്യുന്നത്. ഇത് മറ്റുള്ളവരോട് പറയുന്നത് അപടകമാണ്. ഇങ്ങനെ പുറത്ത് പറഞ്ഞതിനാല്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ഭയങ്കര ഒരു റാക്കറ്റാണ്. 12 സംസ്ഥാനങ്ങളില്‍ തന്റെ പേരില്‍ തട്ടിപ്പുകാര്‍ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ നിയമവിരുദ്ധമായി തുടങ്ങിയിട്ടുണ്ട് എന്നും അയാള്‍ വ്യക്തമാക്കി. കോടിക്കണക്കിന് രൂപ തന്റെ പേരില്‍ തട്ടിപ്പുകാര്‍ കൈമാറ്റം ചെയ്തിട്ടുണ്ട് എന്നും അയാള്‍ പറഞ്ഞു എന്നോട്.. വാട്‌സാപിലാണ് സംസാരിച്ചുകൊണ്ടിരുന്നത്.. അറസ്റ്റിലായ ആളുടെ ഫോട്ടോ അയച്ചുതന്നിരുന്നു. നിങ്ങളുടെ ബാങ്കുകള്‍ ഏതൊക്കെ എന്നും ചോദിച്ചു അവര്‍. 72 മണിക്കൂര്‍ താന്‍ നിരീക്ഷണത്തിലാണെന്ന് പറഞ്ഞു അവര്‍. ഫോണ്‍ അവര്‍ ഹോള്‍ഡ് ചെയ്യുകയായിരുന്നു. അന്നേരം ഗൂഗിളില്‍ താന്‍ അവരെ കുറിച്ച് തെരഞ്ഞു. കാരണം ഐഡിയില്‍ അശോക സ്തംഭമില്ലായിരുന്നു. അത് ട്രാപ്പാണെന്ന് പറയുന്നുണ്ടായിരുന്നു മാനേജറും. പ്രകാശ് കുമാര്‍ ഗുണ്ടുവിന്റെ പേരില്‍ ഒരു ട്വീറ്റ് വായിച്ചിട്ടുണ്ടായിരുന്നു നേരത്തെ ഞാന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്ക് ഫോണ്‍ കൊടുത്തു. അപ്പോള്‍ അവര്‍ കട്ട് ചെയ്തു. അവര്‍ പണം ചോദിച്ചിട്ടില്ല എന്നോട്. അവര്‍ പിന്നീട് തന്നെ വിളിച്ചിട്ടില്ലി. പണം നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ പണം ആര്‍ക്കെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാകില്ലേ. ഇതിന് പരാതിപ്പെടാന്‍ ഒരു പ്രതിവിധിയില്ല. അതാണ് കഷ്ടം’, അവര്‍ പറഞ്ഞു.
Post Your Comments