ചുട്ടു പൊള്ളുന്ന ഈ വെയിലത്ത് പുറത്തിറങ്ങിയാല്‍ മനുഷ്യരേയും മൃഗങ്ങളേയുമെല്ലാം പുഴുങ്ങിത്തരുന്ന ചൂട്. പ്രകൃതിയെ മനുഷ്യന് തോല്പ്പിയ്ക്കുന്നതിനുള്ള പ്രതികാരമെന്നു പറയാം. കടുത്ത വേനലില്‍ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് സൂര്യാഘാതം. സൂര്യാഘാതമേററ് മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങള്‍ പോലും ചത്തൊടുങ്ങുന്ന വാര്‍ത്തകളും സാധാരണം. സൂര്യഘാതം തടയാന്‍ കഴിവതും ഉച്ചയ്ക്ക് 12 മണി മുതൽ 4 മണി വരെ പുറത്തിറങ്ങാതിരിയ്ക്കുക. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൾ കോട്ടന്‍ വസ്ത്രങ്ങളും വെള്ളവും സൂര്യാഘാതം ചെറുക്കുന്ന തരത്തിൽ ഉള്ള നമ്മുടെ ഭക്ഷണ രീതിയുമാണ് പ്രധാനം.
ചൂടിനെ നിയന്ത്രിക്കാൻ കഴിയുന്ന ഭക്ഷണ പാനീയങ്ങൾ ഇതൊക്കെയാണ്. സൂര്യാഘാതവും വേനല്‍ത്തളര്‍ച്ചയും മാറ്റാന്‍ പറ്റിയ ഒരു പ്രധാന ഭക്ഷണമാണ് കുക്കുംബർ അഥവാ വെള്ളരി.വേനല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒന്ന്. സൂര്യാഘാതം തടയുന്നതിനും ശരീരത്തില്‍ ജലാംശം നില നിര്‍ത്തുന്നതിനും കരിക്കിന് വെള്ളം ഏറെ ഉത്തമമാണ്. ആപ്പിള്‍ ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇതില്‍ 84% വെള്ളമടങ്ങിയിരിയ്ക്കുന്നു. വേനലില്‍ ഇതു കഴിയ്ക്കുന്നതു ഗുണം നല്‍കും. സൂര്യാഘാതത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ തണ്ണിമത്തന് നിങ്ങളെ ഏറെ സഹായിക്കും. വേനലില്‍ സുലഭമായി ലഭിയ്ക്കുന്ന ഒരു ഫലവര്‍ഗം കൂടിയാണിത്.
വെള്ളം മാത്രമല്ല, വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയ റാഡിഷ് വേനല്‍ സൂര്യനില്‍ നിന്നും ശരീരത്തെ കാക്കും.ലെറ്റൂസില്‍ 94 ശതമാനം വെള്ളമടങ്ങിയിട്ടുണ്ട്. ഇതില്‍ വൈറ്റമിന്‍ എയും ധാരാളമടങ്ങിയിട്ടുണ്ട്. സൂര്യാഘാതം തടയാന്‍ ലെറ്റൂസ് ഗുണം ചെയ്യും. മസ്ക് മെലന് ശരീരത്തിന്റെ ചൂടു മാറ്റാന്‍ ഏറെ നല്ലതാണ്. ഇതും വേനല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചെറുനാരങ്ങ വേനല്‍ത്തളര്‍ച്ചയകറ്റാനും സൂര്യാഘാതം തടയാനും ഏറെ നല്ലതാണ്. ചെറുനാരങ്ങാവെള്ളമോ സാലഡുകളില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചോ ഉപയോഗിയ്ക്കാം.
നാടന്‍ പാനീയമായ സംഭാരം ശരീരം തണുപ്പിച്ച് സൂര്യാഘാതത്തില്‍ നിന്നും സംരക്ഷണം നല്കുന്നു. ഓറഞ്ച്, മൊസംബി തുടങ്ങി സിട്രസ് ഫലവര്‍ഗങ്ങള്‍ സൂര്യാഘാതം തടയുന്നതിനും ചര്‍മത്തെ തണുപ്പിയ്ക്കുന്നതിനും ഏറെ നല്ലതാണ്. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച വെള്ളം കുടിക്കുമ്പോൾ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുകയും വേണ്ടത്ര ഫലം ലഭിക്കാതെ വരികയും ചെയ്യുന്നു. ശരീരത്തും മുഖത്തും 50 എസ് പി എഫ് ഉള്ള സൺ സ്ക്രീൻ ലോഷനുകൾ പുരട്ടുന്നത് സൺ ബേൺസുണ്ടാവാതെ സംരക്ഷിക്കും. കൈനീളം ഉള്ള കോട്ടൻ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക,
Post Your Comments