ന്യൂഡല്‍ഹി: ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകനുമായ ജി എന്‍ സായിബാബ അന്തരിച്ചു. ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകൻ കൂടിയായ ജി എന്‍ സായിബാബ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഗ്പൂർ സെൻട്രല്‍ ജയിലില്‍ പത്ത് വർഷത്തോളം തടവിലായിരുന്നു.
read also: തരുൺ മൂർത്തി- മോഹൻലാൽ ചിത്രം (L360) അവസാന ഘട്ട ചിത്രീകരണം ചെന്നെയിൽ ആരംഭിച്ചു
2014 മുതൽ ഒരു പതിറ്റാണ്ട് നീണ്ട ജയിൽ വാസത്തിന് ശേഷം നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. യുഎപിഎ കേസില്‍ കുറ്റവിമുക്തനാക്കി ഏഴാം മാസമാണ് അദ്ദേഹം വിട പറഞ്ഞിരിക്കുന്നത്.
Post Your Comments