Latest NewsIndia

രാജ്യമാകെ ആശങ്കയോടെ നിന്ന രണ്ട് മണിക്കൂർ, മനസാന്നിധ്യം കൈവിടാതെ വനിതാ പൈലറ്റിന്റെ ആത്മധൈര്യം കണ്ട് കയ്യടിച്ചു ലോകം

രാജ്യമാകെ ആശങ്കയോടെ ആകാശം നോക്കിനിന്ന രണ്ട് മണിക്കൂർ. ഒടുവിൽ എല്ലാവർക്കും ആശ്വാസമേകി എയർ ഇന്ത്യയുടെ എക്സ്ബി 613 വിമാനം സുരക്ഷിതമായി നിലത്തിറക്കിയതോടെ ക്യാപ്റ്റൻ ഡാനിയൽ പെലിസ എന്ന വനിതയുടെ മനസാന്നിധ്യവും ആത്മവിശ്വാസവും കണ്ട് ലോകംതന്നെ അത്ഭുതപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.40ന് ത്രിച്ചിയിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റായിരുന്നു ക്യാപ്റ്റൻ ഡാനിയൽ പെലിസ.

141 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് വിമാനച്ചിന്റെ ലാൻഡിം​ഗ് ​ഗിയറിന് ഹൈഡ്രോളിക് തകരാറുണ്ടെന്ന് തിരിച്ചറിഞ്ഞത്.വെള്ളിയാഴ്ച വൈകുന്നേരം 5:40 വിമാനം ടേക്ക് ഓഫ് ചെയ്ത് 10 മിനിറ്റിനകം തകരാറ് തിരിച്ചറിഞ്ഞു. ഇതോടെ വിമാനം തിരിച്ച് ട്രിച്ചിയിലേക്ക് തന്നെ വരികയായിരുന്നു. 3000 കിലോ മീറ്റർ പറക്കാനുള്ള ഇന്ധനം ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ബെല്ലി ലാൻഡിങ്ങിനായുള്ള നിർദേശമാണ് എയർ ട്രാഫിക് കൺട്രോൾ പൈലറ്റിന് കൈമാറിയത്. 90 ശതമാനത്തോളം ഇന്ധനം തീർത്ത് ഇതിന് തയ്യാറെടുക്കുകയും ചെയ്തു. എന്നാൽ നിർണായക സമയത്ത് ലാൻഡിങ് ഗിയർ പ്രവർത്തിക്കുകയും സാധാരണ ലാൻഡിങ് സാധ്യമാവുകയും ആയിരുന്നു.

റൺവേയിൽ അതീവ സുരക്ഷ ഒരുക്കിയതിന് ശേഷമായിരുന്നു വിമാനം തിരിച്ചിറക്കിയത്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണ ഉത്തരവിറക്കിയിട്ടുണ്ട്.സാങ്കേതിക തകരാർ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

‘ഓപ്പറേറ്റിംഗ് ക്രൂ അടിയന്തര ലാൻഡിങ്ങ് നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നില്ല. സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിന് ശേഷം, റൺവേ നീളം കണക്കിലെടുത്ത് ഇന്ധനവും ഭാരവും കുറയ്ക്കുന്നതിനായി മുൻകരുതലെന്നോണം നിയുക്ത പ്രദേശത്ത് വിമാനം ഒന്നിലധികം തവണ വട്ടമിടുകയായിരുന്നു. സാങ്കേതിക തകരാർ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കും. അസൗകര്യമുണ്ടായ യാത്രക്കാർക്ക് യാത്ര തുടരുന്നതിനായുള്ള സൗകര്യം ഒരുക്കുമെന്നും എയർ ഇന്ത്യയുടെ വാർത്താ കുറിപ്പിൽ പറയുന്നു.

 

shortlink

Post Your Comments


Back to top button