KeralaLatest NewsNews

റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി: അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുട്ടികള്‍ റംബൂട്ടാന്റെ തൊലികളഞ്ഞ് കുഞ്ഞിന് കഴിക്കാനായി വായില്‍ വച്ചു കൊടുക്കുകയായിരുന്നു

തിരുവനന്തപുരം: റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കല്ലമ്പലം കരവാരം തോട്ടയ്ക്കാട് മംഗ്ലാവില്‍ വീട്ടില്‍ അനേഷ് സുധാകരന്റെയും വൃന്ദയുടെയും മകൻ ആദവാണ് മരിച്ചത്.

വീട്ടില്‍ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളില്‍ നിന്നും ബന്ധുക്കളായ മറ്റു കുട്ടികള്‍ റംബൂട്ടാന്റെ തൊലികളഞ്ഞ് കുഞ്ഞിന് കഴിക്കാനായി വായില്‍ വച്ചു കൊടുക്കുകയായിരുന്നു.

ഈ സമയത്ത് കുട്ടികളുടെ അടുത്ത് മുതിർന്നവരാരും ഉണ്ടായിരുന്നില്ല. കരച്ചില്‍ കേട്ട് കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴാണ് കുഞ്ഞ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടത്. ഉടനെ തന്നെ അമ്മയും ബന്ധുക്കളും ചേർന്ന് കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

read also: എറണാകുളത്ത് സി.പി.എമ്മിന് തിരിച്ചടി: ഇടതുപക്ഷപ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്!!
തൊണ്ടയില്‍ കുടുങ്ങിയ റംബൂട്ടാൻ പുറത്തെടുത്തെടുത്തെങ്കിലും കുട്ടിക്ക് ശ്വാസമെടുക്കാൻ കഴിയാതെ വന്നതോടെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ എത്തിച്ച്‌ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെ കുഞ്ഞ് മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button