റംമ്പുട്ടാന്‍ പഴം എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, ഇതിന്റെ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. നൂറു കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മലേഷ്യയിലെയും ഇന്തൊനേഷ്യയിലെയും ജനങ്ങള്‍ പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും മറ്റു രോഗങ്ങള്‍ക്കുമുള്ള മരുന്നായി റംമ്പുട്ടാന്‍ ഉപയോഗിച്ചിരുന്നു. ഈ പഴത്തിന്റെ ചുവന്ന തോടും മരത്തിന്റെ തൊലിയും ഇലയുമെല്ലാം ഔഷധഗുണമുള്ളവയാണ്.
* പനി, അതിസാരം തുടങ്ങി വിവിധ രോഗാണുക്കളില്‍ നിന്നു സംരക്ഷണം നല്‍കാനും റംമ്പുട്ടാനു കഴിയും.
* ജലാംശം ഏറെ അടങ്ങിയിട്ടുള്ള ഈ പഴം ദാഹം ശമിപ്പിക്കുന്നതിനൊപ്പം ക്ഷീണമകറ്റുകയും ചെയ്യും. ചര്‍മത്തിലെ ജലാംശം കാത്തുസൂക്ഷിക്കാനും ചര്‍മം കൂടുതല്‍ തിളങ്ങാനും മൃദുലമാകാനും ഇതു സഹായിക്കും.
Read Also : ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത പുതു തലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യം: മന്ത്രി ആന്റണി രാജു
* മുടി നന്നായി വളരാനും റംമ്പുട്ടാനെ ആശ്രയിക്കാം. ഇതിന്റെ ഇലകള്‍ നന്നായി അരച്ച് തലയില്‍ തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി ഇടതൂര്‍ന്നു വളരാന്‍ ഇതു സഹായിക്കും.
* ശരീരത്തിന്റെ ക്ഷീണമകറ്റി ഉന്മേഷം പ്രദാനം ചെയ്യാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്‌സും പ്രോട്ടീനും സഹായിക്കും.
* റംമ്പുട്ടാനിലടങ്ങിയിരിക്കുന്ന ഗാലിക് ആസിഡ് ക്യാന്‍സറിനെ പ്രതിരോധിക്കും.
* ഇതിലടങ്ങിയിരിക്കുന്ന കോപ്പര്‍ ശ്വേത അരുണ രക്തകോശങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. ഫോസ്ഫറസ് കിഡ്‌നിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ശരീരത്തിലെ കലകളുടെയും കോശങ്ങളുടെയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും. റംമ്പുട്ടാനിലടങ്ങിയിരിക്കുന്ന കാല്‍സ്യം ഫോസ്ഫറസുമായി ചേര്‍ന്ന് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കുന്നു.
* അയണിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളായ വിളര്‍ച്ച, ക്ഷീണം, ബോധക്ഷയം എന്നിവയെ ചെറുക്കാന്‍ റംമ്പുട്ടാനില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന അയണ്‍ സഹായിക്കും.
* നാരുകള്‍ കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ ഈ പഴം വിശപ്പ് ശമിപ്പിക്കും.
Post Your Comments