
കോഴിക്കോട് : കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ റിപ്പോര്‍ട്ട് തേടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി സിഎംഡിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also: അക്വേറിയത്തില്‍ ഗൃഹനാഥൻ മരിച്ച നിലയില്‍ : സംഭവം കൊലപാതകം, രണ്ടുപേര്‍ അറസ്റ്റില്‍
അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. പുല്ലൂരാംപാറയില്‍ ആണ് അപകടം ഉണ്ടായത്. പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. ബസ്സില്‍ കുടുങ്ങി കിടന്നവരെ മുഴുവന്‍ പുറത്ത് എത്തിച്ചു. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്താന്‍ ഉള്ള ശ്രമം തുടരുകയാണ്. ബസില്‍ അമ്പതോളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.
Post Your Comments