കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സച്ചിത ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി. സിപിഎം യുവജനസംഘടനയായ ഡിവൈഎഫ്‌ഐയുടെ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗവും അദ്ധ്യാപികയുമായ സച്ചിത 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പത്ത് ദിവസം മുമ്പാണ് സച്ചിതയെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്.
read also: സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം: 50 സീനിയർ ഡോക്ടർമാർ രാജിവെച്ചു
മഞ്ചേശ്വരം ബാഡൂരിലെ സ്‌കൂള്‍ അദ്ധ്യാപികയാണ് ബല്‍ത്തക്കല്ല് സ്വദേശിയായ സച്ചിത. അസിസ്റ്റന്റ് മാനേജരായി ജോലി ലഭിക്കും എന്ന് വിശ്വസിപ്പിച്ച് കുമ്പള കിദൂര്‍ സ്വദേശി നിഷ്മിത ഷെട്ടിയുടെ കയ്യില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഉപജില്ലാ കമ്മിറ്റി അംഗം കൂടിയായ സച്ചിത കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.
Leave a Comment