Latest NewsNewsLife StyleHealth & Fitness

മദ്യം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !! കാൻസർ സാധ്യത കൂടുതൽ, പഠനറിപ്പോർട്ട് പുറത്ത്

യുവാക്കളായ മദ്യപാനികളില്‍ മധ്യവയസ്സോടെ കാൻസർ പടരാനുള്ള സാധ്യതറേുന്നു

ഇത്തിരി മദ്യം കഴിക്കുന്നത് പ്രേശ്നമല്ലെന്നു ധരിക്കുന്നവരാണ് നമ്മളിൽ ഏറെ പേരും. എന്നാൽ മദ്യം ലഹരി മാത്രമല്ല, അർബുദവും ശരീരത്തിന് നല്‍കുന്നുവെന്ന പഠനങ്ങള്‍ പുറത്ത്. അമേരിക്കൻ അസോസിയേഷൻ ഓഫ് കാൻസർ റിസർച്ചിന്റെ ഏറ്റവും പുതിയ പഠനമാണ് മദ്യപാനം മൂലമുണ്ടാവുന്ന കാൻസറുകളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

തല, കഴുത്ത്, അന്നനാളം, സ്തനങ്ങള്‍, കരള്‍, ഉദരം, കുടല്‍ തുടങ്ങിയ ശരീരഭാഗങ്ങളില്‍ മദ്യപാനം മൂലം കാൻസർ വരാനുള്ള സാധ്യകൾ കൂടുതലാണെന്നു പഠനം വ്യക്തമാക്കുന്നു. മദ്യപാനം മൂലം ഭക്ഷണത്തിലെ പോഷകാംശങ്ങള്‍ സ്വാംശീകരിക്കാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെടുന്നതോടൊപ്പം ഹോർമോണ്‍ സന്തുലിതാവസ്ഥ നഷ്ടമാവുകയും ചെയ്യുന്നു. യുവാക്കളായ മദ്യപാനികളില്‍ മധ്യവയസ്സോടെ കാൻസർ പടരാനുള്ള സാധ്യതറേുന്നു. ഗർഭിണികളായ സ്ത്രീകളില്‍ മദ്യപാനശീലം മൂലം നവജാത ശിശുക്കള്‍ക്ക് ലൂക്കീമിയയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.

read also: കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
അതേസമയം, എല്ലാ മദ്യപാനികള്‍ക്കും കാൻസർ വരുമെന്നാണ് പഠനം പറയുന്നത്. പല ഘടകങ്ങളാണ് രോഗത്തിലേക്ക് നയിക്കുന്നത്. മദ്യത്തിലടങ്ങിയിട്ടുള്ള എഥ്നോള്‍ ആണ് കാൻസറിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button