കാര്യമായ വൈദ്യുതി ഉപയോഗം ഒന്നും തന്നെ ഇല്ലെങ്കിലും ഇലക്‌ട്രിസിറ്റി ബില്ല് കൂടുന്നത് സാധാരണമാണ്. ഇതിന്റെ പ്രതിവിധി എന്തെന്ന് പലരും ആലോചിക്കാറുണ്ട് താനും. എന്നാൽ, ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ നമുക്ക് ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാനാവും. നമ്മുടെ വീടുകളില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗം വേണ്ടി വരുന്ന ഉപകരണങ്ങളില്‍ ഒന്നാണ് എസി.
നമ്മുടെ നാട്ടിലെ കാലാവസ്ഥ അനുസരിച്ച് വേനല്‍ കാലങ്ങളില്‍ എസി ഇല്ലാതെ ഇരിക്കാൻ പോലും സാധിക്കുന്നില്ല. എന്നാല്‍, എസി ഉപയോഗിക്കുമ്പോള്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ ഗണ്യമായി നമ്മുക്ക് ഇലക്‌ട്രിസിറ്റി ബില്ലുകള്‍ കുറയ്ക്കാൻ സാധിക്കുന്നതാണ്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.
ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യമാണ് അനുയോജ്യമായ ടെമ്പറേച്ചർ ക്രമീകരിക്കുക എന്നത്. മുറികള്‍ വേഗത്തില്‍ തണുക്കാനായി പലരും ടെമ്പറേച്ചർ മിനിമം ആയി സജ്ജീകരിക്കുകയാണ് പതിവ്. എന്നാല്‍ ഇത് മനുഷ്യ ശരീരത്തിന് അനുയോജ്യമായ ടെമ്പറേച്ചർ അല്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പറയുന്നത് അനുസരിച്ച് 24 ഡിഗ്രിയാണ് ഇന്ത്യയിലെ മനുഷ്യ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ടെമ്പറേച്ചർ. ഈ ടെമ്പറേച്ചർ ഉപയോഗിക്കുന്നത് നിരവധി ഗുണങ്ങള്‍ ചെയ്യും.
ധാരാളം ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് രക്ഷപെടാൻ ഇത് നിങ്ങളെ സഹായിക്കുന്നതായിരിക്കും. മാത്രമല്ല, എസിയിലെ ലോഡ് കുറയ്ക്കുകയും ഇതുവഴി ഇലക്‌ട്രിസിറ്റി ബില്ല് കുറയാൻ സഹായിക്കുകയും ചെയ്യും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കൃത്യമായ ഇടവേളകളില്‍ എസി സർവ്വീസ് ചെയ്യുക എന്നത്. എസികള്‍ കൃത്യമായ ജോലി ചെയ്യുമ്പോള്‍ ആവിശ്യത്തിനുള്ള പവർ മാത്രമെ ഇവ സ്വീകരിക്കൂ. എസി മെയിന്റനൻസും മാനേജ്മെന്റും മെഷീന്റെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്.
സർവ്വീസ് ചെയ്യാത്ത എസികള്‍ പലപ്പോഴും അമിതമായ അളവില്‍ വൈദ്യുതി സ്വീകരിക്കുന്നുണ്ട്. ഇതുമൂലം നിങ്ങളുടെ വൈദ്യുതി ബില്ല് വർധിക്കാൻ കാരണമാകും. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ സർവ്വീസ് ചെയ്താല്‍ ഈ പ്രശ്നം നമ്മുക്ക് പരിഹരിക്കാൻ സാധിക്കുന്നതാണ്. എസിയുടെ ഫില്‍ട്ടറുകള്‍ സ്ഥിരമായി വൃത്തിയാക്കുക എന്നതും പ്രധാനപ്പെട്ട ഒരു കാര്യമാണ്. മാസത്തില്‍ ഒരിക്കല്‍ എങ്കിലും എസിയുടെ ഫില്‍ട്ടറുകള്‍ വൃത്തിയാക്കാൻ ശ്രമിക്കേണ്ടതാണ്. നിരവധി പൊടികളും അഴുക്കുകളും ഫില്‍ട്ടറുകളില്‍ അടിഞ്ഞു കൂടാൻ സാധ്യതയുണ്ട്.
ആയതിനാല്‍ തന്നെ അന്തരീക്ഷം തണുപ്പിക്കുക എന്നത് എസിക്ക് കൂടുതല്‍ പ്രയാസമുള്ള ജോലിയായി മാറും. ഇതിനെ തുടർന്ന്, കൂടുതലായി വൈദ്യുതി ഉപയോഗിക്കേണ്ടിയും വരും. എന്നാല്‍ സ്ഥിരമായി ഫില്‍ട്ടറുകള്‍ വൃത്തിയാക്കുന്നത് വഴി ഈ പ്രശ്നം നമ്മുക്ക് പരിഹരിക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല പൊടി ശ്വസിച്ച് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാൻ സാധിക്കും.
മുറികള്‍ എളുപ്പത്തില്‍ തണുപ്പിക്കാൻ എസിക്കൊപ്പം മിതമായ വേഗതിയില്‍ സീലീങ് ഫാനുകളും പ്രവർത്തിപ്പിക്കാം. മുറികളില്‍ തണുപ്പ് എത്തിയതിന് ശേഷം ഫാൻ ഓഫ് ആക്കുകയും ചെയ്യാം ഇത്തരത്തില്‍ ചെയ്താല്‍ വലിയ രീതിയില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സാധിക്കുന്നതാണ്. ഉറങ്ങുന്ന സമയത്ത് ടൈമർ ഓണ്‍ ചെയ്യുക മുറി തണുത്തതിന് ശേഷം നിങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തില്‍ എസി ഓട്ടോമാറ്റിക്ക് ആയി തന്നെ ഓഫ് ആകുന്നതായിരിക്കും.
കാലാനുസൃതമായി നിങ്ങള്‍ ഉപയോഗിക്കുന്ന എസികള്‍ അപ്ഡേറ്റ് ചെയ്യുന്നതും ഇലക്‌ട്രിസിറ്റി ബില്ല് കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്നതായിരിക്കും. പുതിയതായി ഇറങ്ങുന്ന പല എസികളിലും നിരവധി സവിശേഷതകള്‍ ആണ് വൈദ്യുതി ഉപയോഗം കുറയ്ക്കാനായി നല്‍കിയിരിക്കുന്നത്.
Post Your Comments