തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ജനത എസി ബസ് സർവീസുകൾ തിങ്കളാഴ്ച ആരംഭിക്കുന്നു. കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എസി ബസ് സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി ആരംഭിക്കുന്ന സർവീസാണിത്. പ്രധാനമായും തിരുവനന്തപുരത്തെ ഓഫീസുകളിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങിൽ നിന്നും രാവിലെ 7.15ന് സർവ്വീസ് ആരംഭിച്ച് 9.30ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സർവ്വീസ് ആരംഭിക്കുന്നത്. നഗരത്തിൽ എത്തിയാൽ സിറ്റിയ്ക്കുള്ളിൽ സർവ്വീസ് നടത്തുന്ന സിറ്റി സർവീസുകളിൽ ഇവർക്ക് കുറഞ്ഞ നിരക്കിൽ ഓഫീസുകളിൽ എത്തിച്ചേരാനുമാകും.
Read Also: അവധിയിലായിരുന്ന സൈനികനെ മണിപ്പൂരിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
കെഎസ്ആർടിസിയുടെ ലോ ഫ്‌ളോർ എസി ബസുകളാണ് ജനത സർവീസുകളായി സർവ്വീസ് ആരംഭിക്കുന്നത്. 20 രൂപ മുതലാണ് മിനിമം ടിക്കറ്റ് ആരംഭിക്കുന്നത്. സാധാരണ യാത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എ സി ബസ്സിൽ യാത്ര ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സർവീസിന് ഫാസ്റ്റിനേക്കാൾ അല്പം കൂടിയ നിരക്കും, സൂപ്പർ ഫാസ്റ്റിനേക്കാൾ കുറഞ്ഞ നിരക്കുമാണ് ഉള്ളത്. അധിക കിലോമീറ്ററിന് 108 പൈസ എന്ന നോൺ എ സി സൂപ്പർ ഫാസ്റ്റ് നിരക്ക് തന്നെയാണ് ഈടാക്കുക.
കൊല്ലം കൊട്ടാരക്കര യൂണിറ്റുകളിൽ നിന്നും എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിർത്തുന്ന ജനത സർവ്വീസ് രാവിലെ 7.15 ന് ആരംഭിച്ച് 9.30 ന് തിരുവനന്തപുരത്ത് എത്തിച്ചേരും തുടർന്ന് 10 മണിക്ക് തിരികെ പോകുന്ന ബസുകൾ 12 മണിക്ക് തിരികെ കൊല്ലത്തും, കൊട്ടാരക്കരയിലും എത്തിച്ചേരും, തുടർന്ന് വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി 5 മണിക്ക് തമ്പാനൂർ വഴുതക്കാട് സ്റ്റാച്ചു, പട്ടം (മെഡിക്കൽ കോളേജ് – കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7.15 ന് സർവീസ് അവസാനിപ്പിക്കും.
Read Also: പിഎസ്‌സി നിയമന തട്ടിപ്പ്: മുഖ്യപ്രതിയുടെ സഹായിയുടെ ചിത്രം പുറത്തുവിട്ടു
Post Your Comments