തിരുവനന്തപുരം: കേരളം കണ്ടതില്‍വച്ച് ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവ് ആണ് വി ഡി സതീശനെന്ന പരിഹാസവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാർഡ് ഉണ്ടെങ്കില്‍ അത് വീഡി സതീശനു കൊടുക്കാം. പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഓടി ഒളിക്കുകയായിരുന്നു പ്രതിപക്ഷ നേതാവും യുഡിഎഫുമെന്ന് റിയാസ് പറഞ്ഞു.
‘സഭയില്‍ എല്ലാ വിഷയവും ചർച്ച ചെയ്യാൻ ഞങ്ങള്‍ തയ്യാർ ആയിരുന്നു. ചർച്ച നടത്തിയിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവിന് പോകാൻ ആംബുലൻസ് കൊണ്ടുവരേണ്ടി വന്നേനെ. മലപ്പുറം ജില്ല വേണ്ടെന്ന് പറഞ്ഞ് ജാഥ നടത്തിയത് ഭീരുവായ പ്രതിപക്ഷ നേതാവിന്റെ പാർട്ടിയാണ്. അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന് പറഞ്ഞശേഷം പ്രതിപക്ഷനേതാവ് പോയ വഴിയേ പുല്ലുപോലും മുളക്കില്ല. വർത്താനം പറഞ്ഞാല്‍ പോരാ ചർച്ചയ്ക്ക് തയ്യാറാകണം. പ്രതിപക്ഷ നേതാവിന് ഡയലോഗ് മാത്രമേ ഉള്ളൂ, സമരാനുഭവം ഇല്ലാത്തതിനാല്‍ രാഷ്ട്രീയമായ തീരുമാനമെടുക്കാൻ സതീശന് കഴിവില്ല’- ‘ റിയാസ് പറഞ്ഞു.
Leave a Comment