കോഴിക്കോട്: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണക്കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ്.
രാവിലെ പ്രതികളെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. മോഷ്ടിച്ച സ്വര്‍ണം കോഴിക്കോട്ടുള്ള പല കടകളില്‍ വില്പന നടത്തിയെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി . വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശന്‍ എന്നിവരാണ് പ്രതികള്‍.
Read Also: ഗുണ്ടാനേതാവ് ഓം പ്രകാശ് കസ്റ്റഡിയിൽ
26 പവന്റെ സ്വര്‍ണഭരണങ്ങളാണ് എംടിയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ആഴ്ച മോഷണം പോയത്.കൊട്ടാരം റോഡിലുള്ള വീട്ടില്‍ നിന്നാണ് സ്വര്‍ണമുള്‍പ്പെടെ കളവ് പോയത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. സെപ്റ്റംബര്‍ 22നും 30നും ഇടയില്‍ മോഷണം നടന്നുവെന്നാണ് സംശയം. സ്വര്‍ണം ബാങ്ക് ലോക്കറിലാണെന്നാണ് സംശയമുണ്ടായിരുന്നത്. എന്നാല്‍ പരിശോധനയില്‍ വീട്ടിലും ലോക്കറിലും ആഭരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് മാല, വള, കമ്മല്‍, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയിലുള്ളത്.
Post Your Comments