KeralaLatest NewsNews

വിഗ്രഹത്തില്‍ വ്യാജ ആഭരണങ്ങള്‍: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രത്തിലെ പൂജാരി പിടിയില്‍

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രമായ മണക്കാട് മുത്താരിയമ്മന്‍ കോവിലില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ പൂജാരി അറസ്റ്റില്‍.

Read Also: അമിത വേഗത്തിലെത്തിയ ടാങ്കര്‍ലോറി ബസില്‍ ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ഫോര്‍ട്ട് പൊലീസാണ് പൂജാരി അരുണിനെ അറസ്റ്റ് ചെയ്തത്. മാല, ഒരു ജോഡി കമ്മല്‍, ചന്ദ്രക്കല എന്നിവയാണ് മോഷണം പോയത്.

ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളലില്‍ വിഗ്രഹത്തിലെ ആഭരണങ്ങളില്‍ പലതും കാണാതായെന്നും വ്യാജ ആഭരണങ്ങള്‍ പകരം വച്ചെന്നും ചൂണ്ടിക്കാട്ടി ക്ഷേത്ര ഭാരവാഹികളാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ അരുണാണ് സ്വര്‍ണം കവര്‍ന്നതെന്ന് കണ്ടെത്തുകയായിരുന്നു. പ്രതി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന വ്യാജ മാലയുടെ കണ്ണി പൊട്ടിയതിനെ തുടര്‍ന്നാണ് ക്ഷേത്ര ഭാരവാഹികള്‍ സ്വര്‍ണം പരിശോധിക്കുന്നത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കി.

മുന്‍പ് പൂന്തുറയിലെ ഒരു ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ കേസില്‍ അരുണിനെ കസ്റ്റഡിയില്‍ എടുത്തത് വിവാദമായിരുന്നു. പിന്നാലെ അരുണിനെ വിട്ടയച്ചു. പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹമോഷണക്കേസില്‍ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് പൂജാരിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മന്‍കോവിലില്‍ നിന്ന് പോറ്റി അരുണിനെ പൂജയ്ക്കിടെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് വീണ്ടും അരുണിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button