തിരുവനന്തപുരം: എസ്ഒജിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ഗുരുതര വകുപ്പ് ചുമത്തി എഫ്‌ഐആര്‍. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനം എന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്. ജാമ്യമില്ലാത്ത വകുപ്പ് ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്.
Read Also: ആര്‍എസ്എസ് നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയത് ചട്ടലംഘനം
കേരള പൊലീസിന്റെ തന്ത്രപ്രധാന സേനയാണ് സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് അഥവാ എസ്ഒജി. അന്‍വര്‍ എസ്ഒജിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ നോക്കിയെന്ന് കമാന്റന്റ് ഫെറാഷ് മുഹമ്മദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി പൊലീസാണ് എംഎല്‍എക്കെതിരെ എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്.
Leave a Comment