എയിഡ്‌സിനേക്കാൾ മാരകമായ ലൈംഗിക രോഗമുണ്ടെന്ന് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്മാർ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണ് ഈ രോഗവും പകരുന്നത്. മൈക്കോ പ്ലാസ്മ ജെനിറ്റലിയം എന്നാണു ഇതിന്റെ പേര്. ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് സെക്ഷ്യൽ ഹെൽത്തിന്റെ റിപ്പോർട്ടിലാണ് എയിഡ്‌സിനേക്കാൾ മാരകമായ ഈ ലൈംഗിക രോഗത്തിന്റെ വിവരങ്ങൾ ഉള്ളത്.
ഇത് പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും സ്വകാര്യ ഭാഗങ്ങളിലെ രോമം നീക്കം ചെയ്യൽ വാക്സ് ചെയ്യൽ തുടങ്ങിയവ മൂലവും പകരാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ രോമം നീക്കം ചെയ്യുന്നത് മൂലം ശരീരത്തിലെ ആന്റി ബോഡികൾ നശിക്കുമെന്നാണ് പഠനം. ലിംഗത്തിലെ വേദനയും എരിച്ചിലും, ഒഴുകുന്ന സ്രവം ഇതാണ് പുരുഷന്മാരിലെ രോഗ ലക്ഷണങ്ങൾ.
സെക്സിനിടയിൽ വേദന, അകാരണമായ രക്ത സ്രാവം, എന്നിവയാണ് സ്ത്രീകളിലെ ലക്ഷണങ്ങൾ. മറ്റു ലൈംഗിക രോഗ ലക്ഷണങ്ങളോടുള്ള സാമ്യത മൂലം രോഗം കണ്ടെത്താൻ വൈകുകയും ഇതോടെ അപകടകരമായ സ്ഥിതിയിലേക്കെത്തുകയും ചെയ്യും. പോളിമെറസ് ചെയിൻ റിയാക്ഷൻ സ്റ്റഡി എന്ന പരിശോധന മൂലം രോഗം കണ്ടെത്താനാവും. രോഗത്തെ കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾ നടക്കുകയാണ്.
Post Your Comments