Latest NewsNewsInternational

മാജിക് മഷ്‌റൂം കഴിച്ച് വിഭ്രാന്തി: കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ച് നീക്കി 37 കാരന്‍

മുറിച്ച ഭാഗങ്ങള്‍ ഐസ് ജാറിലിട്ട് വെച്ച് യുവാവ്

ഓസ്ട്രിയ:  മാജിക്ക് മഷ്‌റൂം എന്നറിയപ്പെടുന്ന സൈലോസിബിന്‍ (psilocybin) കൂണ്‍ കഴിച്ചതിനെ തുടര്‍ന്ന് മനോവിഭ്രാന്തി നേരിട്ട 37 കാരനായ ഓസ്ട്രിയന്‍ യുവാവ് കോടാലി ഉപയോഗിച്ച് സ്വന്തം ജനനേന്ദ്രിയം മുറിച്ച് നീക്കി. ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, വിഷാദരോഗവും അമിത മദ്യപാനശീലവുമുള്ള ഇയാള്‍ ഒരു അവധിക്കാല വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോഴാണ് നാല് മുതല്‍ അഞ്ച് എണ്ണം വരെ ഉണങ്ങിയ സൈലോസിബിന്‍ എന്ന മാജിക് മഷ്‌റൂം കഴിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം: ആറ് യൂട്യൂബർമാർക്കും കമന്റിട്ട നിരവധി പേർക്കുമെതിരേ കേസ്, മനാഫിനെ ഒഴിവാക്കി

കൂണ്‍ കഴിച്ചതിന് പിന്നാലെ ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടാവുകയും ഇതിനെ തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന ഒരു കോടാലി ഉപയോഗിച്ച് തന്റെ ജനനേന്ദ്രിയം കഷ്ണങ്ങളായി മുറിച്ച് നീക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിന് പിന്നാലെ അമിത രക്തസ്രാവം ഉണ്ടായപ്പോള്‍ അദ്ദേഹം തന്റെ ജനനേന്ദ്രിയത്തിന് ചുറ്റും ഒരു തുണി കെട്ടി രക്തസ്രാവം തടയാന്‍ ശ്രമിച്ചു. പിന്നീട് നീക്കം ചെയ്ത ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങള്‍ ഐസ് നിറച്ച ഒരു ജാറില്‍ ഇട്ട് വച്ച ശേഷം രക്തത്തില്‍ കുളിച്ച് വീടിന് പുറത്തിറങ്ങി. ചോര ഒലിപ്പിച്ച് ഒരാള്‍ നടന്ന് നീങ്ങുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് ആംബുലന്‍സ് വിളിച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും അപകടം നടന്ന് അഞ്ച് മണിക്കൂറുകള്‍ പിന്നിട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ മുറവില്‍ മഞ്ഞും മണ്ണും പുരണ്ടിരുന്നതിനാല്‍ ശസ്ത്രക്രിയയ്ക്ക് വലിയ വെല്ലുവിളികള്‍ നേരിട്ടു. ഒടുവില്‍ ജനനേന്ദ്രിയത്തിന്റെ ഏകദേശം രണ്ട് സെന്റീമീറ്റര്‍ പെനൈല്‍ ഷാഫ്റ്റും അഗ്രഭാഗവും മാത്രം ഡോക്ടര്‍മാര്‍ക്ക് തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞൊള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷവും മനോവിഭ്രാന്തി കാട്ടിയ യുവാവിനെ സൈക്യാട്രിക് വാര്‍ഡിലേക്ക് മാറ്റി. ഇപ്പോള്‍ യുവാവ് സുഖം പ്രാപിച്ച് വരികയാണ്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയില്‍ സൈലോസിബിന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ആരോഗ്യപ്രവര്‍ത്തകരുടെ കുറിപ്പടികളില്ലാതെ ഇത്തരം മജിക് മഷ്‌റൂം പോലുള്ള ലഹരികള്‍ ഉപയോഗിക്കരുതെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അക്കാദമിക് ജേണലായ മെഗാ ജേണല്‍ ഓഫ് സര്‍ജറിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തു. മാജിക് മഷ്‌റൂം ചിലരില്‍ പ്രതികൂല മനഃശാസ്ത്രപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button