KeralaLatest NewsNews

എസ്‌എടി ആശുപത്രിയിൽ മൂന്നു മണിക്കൂർ വൈദ്യുതി തടസം: ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

എന്‍ജിനിയര്‍ ഡിഎസ് ശ്യാംകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ സെപ്റ്റംബര്‍ 29 ന് രാത്രിയില്‍ മൂന്നു മണിക്കൂറോളം വൈദ്യുതി തടസപ്പെട്ട സംഭവത്തില്‍ പൊതുമരാമത്ത് ഇലക്‌ട്രിക്കല്‍ വിഭാഗം അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഡിഎസ് ശ്യാംകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

read also: മൂന്നര വയസുകാരന്‍ വീണ് പരുക്കേറ്റ സംഭവം: അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും സസ്‌പെന്‍ഡ് ചെയ്തു

ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ മനഃപൂര്‍വമായ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീഴ്ച സംബന്ധിച്ച്‌ വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് കെട്ടിടം വിഭാഗം ചീഫ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയും ഉത്തരവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button