ടെല്‍അവീവ്: ഗാസ മുനമ്പിലെ ഹമാസ് സര്‍ക്കാറിന്റെ തലവന്‍ റാവി മുഷ്താഹ വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു.
മൂന്ന് മാസം മുമ്പ് വടക്കന്‍ ഗാസയിലെ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് നടത്തിയ ആക്രമണത്തില്‍ റാവി മുഷ്താഹയ്ക്കൊപ്പം രണ്ട് ഹമാസ് കമാന്‍ഡര്‍മാരും വധിച്ചതായി ഐഡിഎഫ് അറിയിച്ചു.
ഹമാസിന്റെ ആദ്യതലവന്‍ യഹ്യ സിന്‍വാറിനൊപ്പം ഗാസ മുനമ്പിലെ നേതൃനിരയില്‍ നിന്നയാളാണ് മുഷ്താഹ. ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ട്. പൊളിറ്റിക്കല്‍ ബ്യൂറോയിലെ പ്രധാനി കൂടിയ മുഷ്താഹയാണ് ഭീകരസംഘടനയുടെ സാമ്പത്തികം കൈകാര്യം ചെയ്തിരുന്നത്.
വ്യോമാക്രണം ഹമാസിന് കനത്ത നാശമാണ് വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലും ലേബര്‍ കമ്മിറ്റിയിലും പ്രധാനിയാണ് കൊല്ലപ്പെട്ട കമാന്‍ഡര്‍ സമേ അല്‍ സിറാജ്. ഹമാസിന്റെ സുരക്ഷ ചുമതലുള്ളയാളാണ് കൊല്ലപ്പെട്ട മറ്റൊരു കമാന്‍ഡര്‍ സമി ഔദെ.
ഹമാസിന്റെ ആദ്യ തലവന്‍ ഇസ്മായില്‍ ഹനിയയും ഇപ്പോള്‍ ഹിസ്ബുല്ല തലവന്‍ ഹസന് നസ്റല്ലയും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് റാവി മുഷ്താഹയുടേയും കമാന്‍ഡര്‍മാരുടെയും ഉന്മൂലന വാര്‍ത്ത ഇസ്രായേല്‍ പുറത്ത് വിട്ടത്.
Post Your Comments