KeralaLatest NewsNews

1968ല്‍ നടന്ന സൈനിക വിമാന അപകടത്തില്‍ മരിച്ച തോമസ് ചെറിയാന്റെ മൃതദേഹം കേരളത്തിലെത്തിച്ചു: സംസ്‌കാരം നാളെ

പത്തനംതിട്ട: ഹിമാചല്‍ പ്രദേശിലെ റോത്തങ് പാസില്‍ 1968ല്‍ നടന്ന സൈനിക വിമാന അപകടത്തില്‍ മരിച്ച ഇലന്തൂര്‍ ഈസ്റ്റ് ഒടാലില്‍ പുത്തന്‍വീട്ടില്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. കരസേന ഏറ്റുവാങ്ങിയ ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ തോമസ് ചെറിയാന്റെ ജന്മനാടായ ഇലന്തൂരിലെത്തിക്കുമെന്നു ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.

Read Also:പൂരം അലങ്കോലപ്പെടുത്തല്‍ വ്യക്തമായ ലക്ഷ്യത്തോടെ ; മുഖ്യമന്ത്രി

തോമസ് ചെറിയാന്റെ സഹോദരന്റെ മകന്‍ ഷൈജു കെ.മാത്യുവിന്റെ വീട്ടിലേക്കാണു മൃതദേഹം കൊണ്ടുവരുന്നത്. സംസ്‌കാരത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ 11ന് തുടങ്ങും. ഉച്ചയ്ക്കു 2ന് ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ സംസ്‌കരിക്കും.\

shortlink

Related Articles

Post Your Comments

Related Articles


Back to top button