നിലമ്പൂര്‍: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അന്‍വര്‍ എംഎല്‍എ. ജനങ്ങള്‍ കൂടെയുണ്ടാകുമെന്നും കേരളത്തില്‍ എല്ലായിടത്തും മത്സരിക്കുമെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അന്‍വര്‍ അറിയിച്ചു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്നും ആശയങ്ങളുമായി മുന്നോട്ട് പോകുമെന്നും പിവി അന്‍വര്‍ പറഞ്ഞു.
മതേതരത്വത്തില്‍ ഊന്നിയ പ്രത്യയശാസ്ത്രമായിരിക്കും പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കെന്ന് പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പി.ശശിയ്ക്കും അജിത് കുമാറിനുമെതിരെ തുടങ്ങിയ പോരാട്ടമാണിതെന്നും ഉന്നയിച്ച ആരോപണങ്ങളില്‍ എവിടെയും നിര്‍ത്ത് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.
Post Your Comments