Latest NewsKeralaNews

പിവിആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാൻ പഞ്ചായത്ത്

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കൂടരഞ്ഞി പഞ്ചായത്തിലേത്.

മലപ്പുറം: പരസ്യമായ വെല്ലുവിളിയും വെളിപ്പെടുത്തലുകളും നടത്തി ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കിയ പി.വി അൻവറിനെ കുടുക്കാൻ സിപിഎം. കക്കാടംപൊയിലില്‍ അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പിവിആർ നാച്ചുറല്‍ പാർക്കിലെ തടയണകള്‍ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് റീ ടെൻഡർ വിളിച്ചു.

read also: ഇടിമിന്നലോടു കൂടിയ മഴ: ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലർട്ട്

തടയണ പൊളിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ട് രണ്ടു മാസം കഴിഞ്ഞതിനു ശേഷമാണ് പഞ്ചായത്തിന്റെ നടപടി. അടിയന്തര യോഗം ചേർന്നാണ് പഞ്ചായത്ത് തീരുമാനമെടുത്തത്. തടയണ പൊളിക്കാൻ എട്ട് മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒരു മാസത്തിനകം തടയണ പൊളിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. പക്ഷെ ‌പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ അൻവറിനെ കുടുക്കാനുള്ള തന്ത്രമായി ഇത് മാറുകയാണ്.

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കൂടരഞ്ഞി പഞ്ചായത്തിലേത്. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങള്‍ പൊളിച്ചു നീക്കാനാണ് ടെൻഡർ വിളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button