KeralaLatest NewsNews

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് രണ്ട് മാസം: ഇനിയും കണ്ടെത്താനുള്ളത് 47 പേരെ

ആനടിക്കാപ്പ് സൂചിപ്പാറ മേഖലയില്‍ തെരച്ചില്‍ തുടരാൻ അധികൃതർ തയ്യാറായില്ലെന്നു പരാതി

കൽപ്പറ്റ: ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തം നടന്നിട്ട് രണ്ട് മാസം. ദുരന്തത്തിൽ കാണാതായ 47 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുന്നൂറിൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇവിടെ നിന്നും ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. നിരവധി പേരുടെ മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയ ആനടിക്കാപ്പ് സൂചിപ്പാറ മേഖലയില്‍ തെരച്ചില്‍ തുടരാൻ അധികൃതർ തയ്യാറായില്ലെന്നുള്ള പരാതി ഉയരുകയാണ്. ഓഗസ്റ്റ് പതിനാലിന് സൂചിപ്പാറ അനടിക്കാപ്പ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ തെരച്ചില്‍ നിര്‍ത്തിയതിന് പിന്നാലെ കാണാതായവരുടെ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിയോട് പരാതി ഉന്നയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 25 ന് പ്രത്യേക സംഘം ഇവിടെ തെരച്ചില്‍ നടത്തി.

read also: ഇടിമിന്നലോടു കൂടിയ ശക്തമായ മഴ: ഇന്ന് തിരുവനന്തപുരം ഉൾപ്പെടെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇവിടെ നിന്നും അഞ്ച് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. കാലാവസ്ഥ മോശമാകുമ്പോള്‍ ദു‌ർഘടമായ ഈ മേഖലയില്‍ തെരച്ചില്‍ നടത്തുന്നത് ബുദ്ധിമുട്ടായതിനാൽ അധികൃതർ തിരച്ചിൽ അവസാനിപ്പിച്ചു. തെരച്ചില്‍ കൂടുതല്‍ നടത്തിയാല്‍ നിരവധി മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്താൻ കഴിയുമെന്ന് ഇവിടെയുള്ളവർ പറയുന്നത്. എന്നാൽ, അനുമതിയില്ലാത്തതിനാൽ ഒറ്റക്ക് തെരച്ചില്‍ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ചാമ്പ്യൻസ് ക്ലബ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button