”ഏട്ടന്‍ ഉറക്കത്തിലായിരിക്കും ഉണ്ടായിരിക്കുക, ഒന്നും അറിഞ്ഞ് കാണില്ല, രാവിലെ എണീറ്റ് പോകാനുള്ള ഓര്‍മ്മയില്‍ കിടന്നതായിരിക്കും” തകര്‍ന്ന് തരിപ്പണമായ അര്‍ജുന്റെ ലോറിക്ക് അരികെ നിന്നുകൊണ്ട് നെഞ്ചുലഞ്ഞ് സഹോദരന്‍ അഭിജിത്ത് പറഞ്ഞു.
Read Also: അര്‍ജുന്റെ ലോറിയുടെ ക്യാബിന് ഉള്ളില്‍ നെഞ്ചുലയ്ക്കുന്ന കാഴ്ച
ലോറിയുടെ ക്യാബിനില്‍ അര്ജുന്റെതായി ബാക്കിയായത് വീട്ടില്‍ നിന്ന് കൊണ്ടുപോയ പുതയ്ക്കാനുള്ള പുതപ്പും ഷര്‍ട്ടും കളിപ്പാട്ടങ്ങളും മൊബൈല്‍ ഫോണുകളും മാത്രം.
ഞാന്‍ വിളിച്ചപ്പോള്‍ അവനാ ലോറിയില്‍ കിടക്കുകയായിരുന്നുവെന്നാണ് ഷിരൂര്‍ മണ്ണിടിച്ചിലിന് തൊട്ടുമുന്‍പ് ഇതുവഴി കടന്നുപോയ ലോറിയുടെ ഡ്രൈവര്‍ രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞത്. അത് ശരിയായിരുന്നു എന്നതിന്റെ തെളിവായിരുന്നു ലോറിയുടെ കാബിനില്‍ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍.
Post Your Comments