തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തലില്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന് ശുപാര്‍ശ. ഡിജിപി ഉന്നയിച്ച കാര്യങ്ങളില്‍ ആണ് അന്വേഷണ ശുപാര്‍ശ. എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണം വേണമെന്നാണ് ശുപാര്‍ശ.
പൂരം കലക്കലില്‍ മറ്റൊരു അന്വേഷണം കൂടി വേണമെന്ന് ഡിജിപി ശുപാര്‍ശ നല്‍കിയിരുന്നു. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. എഡിജിപി എംആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ദേവസ്വങ്ങള്‍ക്കെതിരെയും പരാമര്‍ശം ഉണ്ടായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സര്‍ക്കാരിന് ഡിജിപി റിപ്പോര്‍ട്ട് കൈമാറിയപ്പോള്‍ വിയോജന കുറിപ്പ് സമര്‍പ്പിച്ചിരുന്നു. ഇതാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. എഡിജിപിയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും അന്വേഷണം വരും. എഡിജിപി കൂടി പ്രതിസ്ഥാനത്തേക്ക് എത്തുന്നതോടെ ഡിജിപി തലത്തില്‍ അന്വേഷണം വേണമെന്നാണ് ശുപാര്‍ശ. മന്ത്രി സഭാ യോഗത്തില്‍ കെ രാജന് തൃശൂര്‍ പൂരം വിവാദത്തില്‍ മറ്റൊരു അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Post Your Comments