Latest NewsKerala

പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു: നടനെതിരായുള്ളത് രണ്ട് പരാതികൾ

കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ ലൈം​ഗിക പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇടവേള ബാബുവിനും നേരത്തെ തന്നെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ മുകേഷി​ന്റെ കാര്യത്തിലെന്ന പോലെ തന്നെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയയ്ക്കും.

അമ്മ സംഘടനയിൽ അം​ഗത്വം വാ​ഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയർ ആർട്ടിസ്റ്റിനോട് ലൈം​ഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്. കേസിൽ നേരത്തെ അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. അമ്മ സംഘടനയിലെ മുൻ ഭാരവാഹികളുടെ മൊഴിയെടുക്കുമെന്നാണ് വിവരം.

ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന ജൂനിയർ ആർട്ടിസ്റ്റായ യുവതിയുടെ പരാതിയുമുണ്ട്. ഈ പരാതിയിൽ കോഴിക്കോട് നടക്കാവ് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയ അന്വേഷണ സംഘത്തിന് ഇവിടെനിന്ന് രേഖകൾ ലഭിച്ചതായാണ് വിവരം. പരാതിക്കാരിയെയും ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ന‍ടനും എം എൽ എയുമായ മുകേഷിനെതിരായ ലൈം​ഗിക പീഡനപരാതിയിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button