പി.വി അന്‍വറിന് ഇനി പാര്‍ട്ടിയില്‍ സ്വീകാര്യത ലഭിക്കില്ല, പാര്‍ട്ടിയും പരസ്യമായി തള്ളിയതോടെ പരസ്യപ്രതികരണം ഉണ്ടാകില്ല

കോഴിക്കോട് : പി വി. അന്‍വര്‍ പാര്‍ട്ടിക്ക് വഴങ്ങിയത് താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കാര്യമായ ഉറപ്പുകള്‍ ഒന്നും കിട്ടാതെയെന്ന് സൂചന. ഒത്തുതീര്‍പ്പിന് മുന്‍പ് ചില സിപിഎം നേതാക്കളുമായും ആശയവിനിമയം നടത്തി. പാര്‍ട്ടിയില്‍ ഇനി പഴയ സ്വീകാര്യത ലഭിക്കാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുമായി നേരത്തെയുണ്ടായിരുന്ന ബന്ധമില്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കം വലിയ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ അന്‍വര്‍ ആത്മവിശ്വാസത്തിലാണ്.

Read Also: തൃശൂരിലെ തോൽവിക്ക് മുഖ്യകാരണം പൂരം അല്ല, സുരേഷ് ഗോപിയുടെ ജീവകാരുണ്യ പ്രവർത്തനം- കെപിസിസി അന്വേഷണ റിപ്പോർട്ട്

മുഖ്യമന്ത്രിക്ക് പിന്നാലെ പാര്‍ട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെയാണ് അന്‍വര്‍ പരസ്യ പ്രതികരണങ്ങളില്‍ നിന്നും പിന്‍മാറിയത്. ഫേസ്ബുക്ക് കുറിപ്പ് പങ്ക് വെച്ചാണ് അന്‍വറിന്റെ പിന്‍മാറ്റം. പൊലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെയാണ് ശബ്ദമുയര്‍ത്തിയതെന്നും അക്കാര്യത്തില്‍ ലവലേശം കുറ്റബോധമില്ലെന്നും പിന്നോട്ടില്ലെന്നും
അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. മതേതരത്വം നിലനിന്ന് കാണണം എന്ന് ആഗ്രഹിക്കുന്നവരുടെ എക്കാലത്തേയും വലിയ ആശ്രയമാണ് ഇടതുപക്ഷം. ഈ ചേരിക്ക് നേതൃത്വം നല്‍കുന്ന സി പി എമ്മില്‍ അങ്ങേയറ്റം വിശ്വാസം ഉണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞാണ് അന്‍വര്‍ ഇന്നലെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

Share
Leave a Comment