ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി പേജര്‍ ഉപയോഗിച്ചിരുന്നു

ഇത് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് വിവരം

ടെഹ്‌റാന്‍: ലബനനില്‍ ഹിസ്ബുല്ലയ്‌ക്കെതിരെ നടത്തിയ പേജര്‍ ആക്രമണത്തിനു സമാനമാണ് ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നേര്‍ക്കും ഉണ്ടായതെന്ന് വെളിപ്പെടുത്തല്‍. ഇറാന്‍ പാര്‍ലമെന്റ് അംഗമായ അഹമ്മദ് ബഖ്ഷായെഷ് ആര്‍ദെസ്താനിയാണ് ഹിസ്ബുല്ല ഉപയോഗിക്കുന്നതരം പേജര്‍ റഈസിയുടെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നു വെളിപ്പെടുത്തിയത്.

Read Also: ഫ്രിഡ്ജിനു പുറത്ത് പുഴുക്കള്‍ ഇഴയുന്ന കാഴ്ചയാണു പൂട്ടിക്കിടന്ന വാതില്‍ തുറന്നപ്പോള്‍ കണ്ടതെന്ന് മഹാലക്ഷ്മിയുടെ അമ്മ

റഈസി കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമാണെന്നും ആര്‍ദെസ്താനി പറയുന്നു. റഈസി ഒരു പേജര്‍ ഉപയോഗിച്ചിരുന്നു. ഇത് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് ഇരയാക്കിയത്. ഇപ്പോള്‍ വ്യാപകമായി പൊട്ടിത്തെറിക്കപ്പെട്ട പേജറുകളില്‍നിന്ന് വ്യത്യസ്തമായതാകാം അത്. പക്ഷേ, അദ്ദേഹത്തിന്റെ അപകടത്തില്‍ ഒരു പേജര്‍ ഉള്‍പ്പെട്ടിരിക്കാം’ – അദ്ദേഹം പറഞ്ഞു.

Share
Leave a Comment