അമ്പലപ്പുഴ: സി.പി.എം വനിതാ നേതാവിന്റെ ഭർത്താവ് ബിജെപിയിൽ ചേർന്നു. സിപിഎം തകഴി ഏരിയ കമ്മിറ്റിയംഗവും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ.എസ്. അംബികാ ഷിബുവിന്റെ ഭർത്താവ് ടി.ബി. ഷിബുവാണ് ഓൺലൈൻ അംഗത്വപ്രചാരണപരിപാടിയായ സദസ്യതാ അഭിയാനിലൂടെ ബി.ജെ.പി. അംഗത്വമെടുത്തത്.
ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുകൂടിയാണ് അംബികാ ഷിബു. ഇവർ ഇപ്പോഴും പാർട്ടി പ്രവർത്തനരംഗത്ത് സജീവമാണെങ്കിലും ഭർത്താവ് ഷിബു സജീവ പാർട്ടിപ്രവർത്തകനല്ല. സി.പി.എമ്മിൽ വിഭാഗീയത നിലനിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് തകഴി. പാർട്ടി സമ്മേളനങ്ങളിൽ അംബികയ്ക്കെതിരേ എതിർപക്ഷം ഇത് ആയുധമാക്കാനിടയുണ്ട്. ഭർത്താവിന്റേത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും അംബികാ ഷിബു പറഞ്ഞു.
Post Your Comments