കൊച്ചി: എറണാകുളം ജില്ലയിൽ ബൈക്ക് അപകടത്തിൽ പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് സ്വദേശികളായ അഫ്സലും അൻഷാദുമാണ് മരിച്ചത്. അഫ്സലിന് 22ഉം അൻഷാദിന് 18ഉം വയസ്സായിരുന്നു. നേര്യമംഗലം റാണിക്കല്ലിൽ വച്ച് ഇവരുടെ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
Leave a Comment