ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ ഇടിവ്, വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവ്

തിരുവനന്തപുരം: ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. ഈ ദിവസങ്ങളില്‍ കഴിഞ്ഞവര്‍ഷം 715 കോടിയുടെ മദ്യം വിറ്റിരുന്നു.

Read Also: സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസ്:യുവ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

അതേസമയം, ഉത്രാട ദിവസത്തെ മദ്യ വില്‍പ്പനയില്‍ 4 കോടിയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. ഉത്രാട ദിവസം 124 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഇന്ന് ബെവ്കോ അവധിയാണ്. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്‍പ്പനയുടെ എത്രയെന്ന് കണക്കാക്കുന്നത്.

 

Share
Leave a Comment