KeralaLatest NewsNews

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; തിരുവനന്തപുരത്ത് ആള്‍ മരിച്ചു

മൂന്ന് പേര്‍ കയറിയ ബൈക്ക് ആണ് ആഘോഷം കാണാനെത്തിയവരുടെ ഇടയിലേക്ക് ഇടിച്ചുകയറിയത്.

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മംഗലപുരം ശാസ്തവട്ടത്ത് ബ്ബിന്റെ ഓണാഘോഷ പരിപാടി കാണാനെത്തിയ ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്.

read also: പ്രണയം എതിർത്തതിൽ പക: അമ്മയെ കൊലപ്പെടുത്തിയത് മകളും കാമുകനും

ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷന്‍ രാജിനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മൂന്ന് പേര്‍ കയറിയ ബൈക്ക് ആണ് ആഘോഷം കാണാനെത്തിയവരുടെ ഇടയിലേക്ക് ഇടിച്ചുകയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button