മലപ്പുറം: പ്രവര്‍ത്തന സമയം കഴിഞ്ഞും ബെവ്‌കോയില്‍ പൊലീസുകാര്‍ക്ക് മദ്യവില്‍പ്പന. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച നാട്ടുകാരനെ പൊലീസുകാര്‍ മര്‍ദിച്ചതായി ആരോപണം.
എടപ്പാള്‍ കണ്ടനകം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഇന്നലെയായിരുന്നു സംഭവം. ചങ്ങരംകുളം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോസ്ഥരെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് യുവാവ് ആരോപിച്ചു. പരിക്കറ്റേ കണ്ടനകം സ്വദേശി സുനീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാത്രി ഒന്‍പതരയോടെ വീട്ടിലേക്ക് സാധനം വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ് ബെവ്കോയിൽ സമയം കഴിഞ്ഞും നടക്കുന്ന മദ്യവില്‍പ്പന ശ്രദ്ധയില്‍പ്പെട്ടത്. താന്‍ അത് മൊബൈലില്‍ പകര്‍ത്തി. ഇതുകണ്ട് എത്തിയ അവര്‍ ചങ്ങരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് മര്‍ദിക്കുകായിരുന്നുവെന്നു സൂനീഷ് പറഞ്ഞു.
Post Your Comments