Latest NewsKeralaNews

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു ; സംഭവം എറണാകുളത്ത്

കൊച്ചി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്താണ് സംഭവം നടന്നത്. എളമക്കര ആര്‍എംവി റോഡ് ചിറക്കപറമ്പില്‍ ശാരദാനിവാസില്‍ അരുന്ധതിയാണ് (24) മരിച്ചത്.

ചൊവ്വഴ്ച രാവിലെ എട്ടിനാണ് സംഭവം. പതിവായി ജിമ്മില്‍ പോയി വ്യായാമം ചെയ്യാറുള്ള ആള്‍ ആണ് മരിച്ച അരുന്ധതി. ചൊവ്വാഴ്ചയും പതിവ് പോലെ ജിമ്മിലേക്ക് എത്തിയതായിരുന്നു. എന്നാല്‍ വ്യായാമം ചെയ്ത് തുടങ്ങിയതിനു ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പെട്ടെന്ന് തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also: വിവാഹത്തിന് പണം തികയില്ലെന്ന് ഭയന്നു, മനപ്രയാസത്തില്‍ ബസുകള്‍ കയറിയിറങ്ങി ഊട്ടിയിലെത്തി

വയനാട് സ്വദേശിയാണ് മരിച്ച അരുന്ധതി. എട്ടുമാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. തുടര്‍ന്നാണ് എളമക്കരയിലെ ഭര്‍തൃഗൃഹത്തിലേക്ക് എത്തിയത്. എറണാകുളം കറുകപ്പള്ളില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മില്‍ ആണ് യുവതി വ്യായാമത്തിനായി പോകാറുള്ളത്. പതിവുപോലെ ജിമ്മിലെത്തിയ അരുന്ധതി ഇടയ്ക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍
എളമക്കര പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബുധന്‍ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും. വി എസ് രാഹുല്‍ ആണ് അരുന്ധതിയുടെ ഭര്‍ത്താവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button