KeralaLatest NewsNews

ശ്രുതിയുടെ വരന്‍ ജെന്‍സന്റെ നില ഗുരുതരം: ജീവന്‍ നിലനിര്‍ത്തുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ

കോഴിക്കോട്: വയനാട് ദുരന്തത്തില്‍ എല്ലാവരും നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുതവരന്‍ ജെന്‍സണ്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍. ജീവന്‍ നിലനിര്‍ത്തുന്നത് ഉപകരണ സഹായത്തോടെയാണെന്നും സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള സാധ്യത വിരളമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ ഉപകരണങ്ങളും നല്‍കുന്നുണ്ട്.

Read Also: സുഭദ്രയുടെ തിരോധാനവും കൊലയും: പോലീസ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത് മകന്‍ രാജീവിന്റെ സംശയം

ആശുപത്രിയില്‍ എത്തിച്ചത് തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ജീവന്‍ നിലനിര്‍ത്തുന്നത് ഉപകരണങ്ങളുടെ സഹായത്തോടെയാണ്. പൂര്‍ണ്ണാരോഗ്യവാായി മടങ്ങിവരാനുള്ള സാധ്യത വിരളമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ എല്ലാവരും നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുതവരനാണ് ജെന്‍സണ്‍. വയനാട് വെള്ളാരം കുന്നില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു പരിക്കേറ്റത്. ശ്രുതിക്കും പരിക്കേറ്റിരുന്നു.

കാലിനു പരുക്കേറ്റ ശ്രുതി കല്‍പ്പറ്റ ആശുപത്രിയിലാണ് ചികിത്സയില്‍ ഉള്ളത്. ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. ശ്രുതിയും ജെന്‍സനും സഞ്ചരിച്ച വാന്‍ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരുക്കുപറ്റിയ മറ്റു ബന്ധുക്കളും കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തെ തുടര്‍ന്ന ജെന്‍സണെ മേപ്പാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശ്രുതിക്കും പരിക്കേറ്റിരുന്നു. നേരത്തേ മുണ്ടക്കൈയിലും ചൂരല്‍മലയിലുഗ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്്. കുടുംബത്തിലെ എല്ലാവരും നഷ്ടമായ ശ്രുതിക്ക് പിടിച്ചുനില്‍ക്കാന്‍ ജെന്‍സണ്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പത്തുവര്‍ഷം പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം വീട്ടുകാരുടെ സമ്മതത്തോടെ നടത്താനിരിക്കെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയായിരുന്നു ഉരുള്‍പൊട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button