നെയ്യ് ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്തുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ ശരീരത്തിന് നല്‍കും. നെയ്യില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യാവശ്യമാണ്. ഇതിലുള്ള ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
Read Also: സൗദിയില്‍ 34 വ്യാജ എന്‍ജിനീയര്‍മാര്‍ പിടിയില്‍: കര്‍ശന പരിശോധന തുടര്‍ന്ന് ഭരണകൂടം
അതിന്റെ പ്രധാന കാരണം വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവയുടെ മികച്ച ഉറവിടമാണിത് എന്നതുകൊണ്ട് തന്നെ. നല്ല കാഴ്ച, അസ്ഥികളുടെ ബലം, പ്രതിരോധശേഷി എന്നിവ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് നെയ്യ് വഹിക്കുന്നത്. അതുപോലെ നെയ്യില്‍ ബ്യൂട്ടറേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് കുടല്‍ പാളിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. നെയ് കഴിച്ചാല്‍ ഉള്ള ഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
വണ്ണം കുറയ്ക്കാന്‍ നെയ് ബെസ്റ്റാണ്
നെയ് പോലെയുള്ള കൊഴുപ്പ് കൂടിയ പദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍ ശരീരഭാരം കൂടുമെന്ന പൊതുവായ തെറ്റിദ്ധാരണയ്ക്ക് വിരുദ്ധമായി,നല്ല നാടന്‍ പശുവിന്‍ നെയ്യ് യഥാര്‍ഥത്തില്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ. മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിനും ഹോര്‍മോണുകളെ സന്തുലിതമാക്കുന്നതിനും നെയ്ക്ക് നല്ല പങ്കുണ്ട്. ഇത് ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിന് ഗുണം ചെയ്യും.
ചര്‍മത്തിന്റെ ആരോഗ്യം
ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല നിങ്ങളുടെ ചര്‍മത്തില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ഇതിന് കഴിയും. ആന്റിഓക്സിഡന്റുകളാലും ആരോഗ്യകരമായ കൊഴുപ്പുകളാലും സമ്പന്നമായ, പശുവിന്റെ നെയ്യ് ചര്‍മത്തിലെ ഈര്‍പ്പവും സോഫ്റ്റ്‌നസും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി കഴിവ് പൊള്ളല്‍ പോലെയുള്ള പ്രശ്‌നങ്ങളെ നേരിടാനും സഹായകരമാണ്.
രോഗപ്രതിരോധ ശേഷി
നെയ്യ്ക്ക് രോഗപ്രതിരോധശേഷി നല്‍കാനുള്ള കഴിവുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. നെയ്യില്‍ അടങ്ങിയിരിക്കുന്ന ബ്യൂട്ടിറേറ്റ് മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.ശുദ്ധമായ പശുവിന്‍ നെയ്യ് പതിവായി കഴിക്കുന്നതിലൂടെ ശക്തമായ രോഗപ്രതിരോധശേഷി കൈവരിക്കാം എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.അണുബാധ പോലെയുള്ള അസുഖങ്ങള്‍ ഇല്ലാതാക്കാനും ഒരു പരിധിവരെ നെയ്യ് ഉപയോഗം നല്ലതാണ്.
നെയ്യ് ശരീരത്തിന് മാത്രമല്ല, തലച്ചോറിനും ഗുണകരമാണ്. നെയ്യിലെ ഒമേഗ-3, ഒമേഗ-9 ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഓര്‍മ്മശക്തി കൂട്ടാന്‍ നെയ്യ് ചേര്‍ത്തുള്ള ആഹാരങ്ങള്‍ കഴിക്കാം. അതുകൊണ്ടാണ് ചെറിയ പ്രായത്തില്‍ കുഞ്ഞുങ്ങള്‍ക്ക് അവരുടെ ആഹാരത്തില്‍ പതിവായി നെയ്യ് ചേര്‍ത്തു നല്‍കുന്നത്. അവരുടെ ശരീരത്തിനും തലച്ചോറിനും നല്ല വളര്‍ച്ചയും ശേഷിയും ലഭിക്കാനാണ് ഇത് നല്‍കുന്നത്.
Post Your Comments